സാന്ത്വന പരിചരണത്തിന് ഉപകരണങ്ങള്‍ നൽകി പ്രസന്റേഷൻ സ്കൂള്‍ വിദ്യാര്‍ഥികള്‍
1376202
Wednesday, December 6, 2023 7:30 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ സാന്ത്വന പരിചരണത്തിന് ഉപകരണങ്ങള്‍ നൽകി മാതൃകയായി പെരിന്തല്‍മണ്ണ പ്രസന്റേഷന് സ്കൂള്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍. പ്രസന്റേഷന് സ്കൂള്‍ യുപി വിഭാഗം വിഭാവനം ചെയ്ത "ബി ദ ചേയ്ഞ്ച് ’ എന്ന പദ്ധതിയിലൂടെയാണ് ഉപകരണങ്ങള്‍ കൈമാറിയത്.
പാലിയേറ്റീവ് ചെയര്മാന് ഡോ. നിലാര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസന്റേഷന് സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിത്യജോസ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ സ്വാതിക, സന്തോഷ്, ശ്രീനന്ദന്, വിദ്യ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ചെയര്മാന് കൈമാറി. അധ്യാപികമാരായ അല്‍ഫോന്‍സ, പി. സ്മിത, ശുഭ എന്നിവര്‍ പ്രസംഗിച്ചു.