ആദിവാസി സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി ഗ്രോ വാസുവും മോയിന്‍ ബാപ്പുവും
1376027
Tuesday, December 5, 2023 6:50 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ ആദിവാസി കൂട്ടായ്മ ഭൂസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ ഗ്രോ വാസുവും മോയിന്‍ബാപ്പുവും ഉപവാസ സമരം തുടങ്ങി. ഇന്നലെ വൈകുന്നേരം അഞ്ചിനു തുടങ്ങിയ ഉപവാസ സമരം ഇന്നു സമാപിക്കും.
കാടുകളില്‍ നിന്നു പുറത്താക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് സ്വന്തം ഭൂമി എന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോവാസു പറഞ്ഞു. സംസ്ഥാനത്ത് വന്‍കിട കുത്തകകളുടെ കൈകളില്‍ അഞ്ചുലക്ഷം ഏക്കര്‍ സ്ഥലം ഉണ്ടെന്ന് പറഞ്ഞത് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലനാണ്. ഇതു പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഉള്‍പ്പെടെ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
ഏറ്റവും സമാധാനപരമായി കഴിഞ്ഞ 209 ദിവസമായി നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് മുന്നില്‍ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കേരളചരിത്രത്തിലെ പ്രധാന സമരങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വര്‍ എംഎല്‍എ ആദിവാസി സമരത്തെയും സമരക്കാരെയും അധിക്ഷേപിച്ചുവെന്നു സമരനേതാവ് ബിന്ദു വൈലാശേരി ആരോപിച്ചിരുന്നു. നാലു ദിവസമായി നടത്തിവന്ന ഉപവാസ സമരം ബിന്ദുവിന് ഗ്രോവാസു വെള്ളം നല്‍കിയതോടെ അവസാനിപ്പിച്ചു. നിരാഹാര സമരം തുടരും. മനുഷ്യാവകാശ പ്രവര്‍ത്തകരായ മോയിന്‍ ബാപ്പു, കുഞ്ഞിക്കോയ വാഴക്കാട്, സമരസമിതി അംഗം പി.സി. ഗിരിദാസന്, സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.