സംഘപരിവാര്‍ ഭീഷണികളില്‍ നിന്ന് കേരളവും മുക്തമല്ല: പരകാല പ്രഭാകര്‍
1376025
Tuesday, December 5, 2023 6:50 AM IST
പെരിന്തല്‍മണ്ണ : ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്നു കേരളം മുക്തമാണെന്ന് വിശ്വസിക്കേണ്ടതില്ലെന്നും ഇതിനെതിരേ രാഷ്ട്രീയ പ്രതിരോധത്തിനൊപ്പം സാംസ്കാരിക പ്രതിരോധവും ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക വിമര്‍ശകനുമായ പരകാല പ്രഭാകര്‍ പറഞ്ഞു.
ചെറുകാട് സ്മാരക ട്രസ്റ്റും മമത സാംസ്കാരിക കൂട്ടായ്മയും സംയുക്തമായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്മാന് വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.പി.അബ്ദുള്‍ റസാഖ് പ്രസംഗിച്ചു. പി.കെ. സൈനബ, കാലിക്കട്ട് സര്‍വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ ടി. സ്നേഹ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, അസീസ് തുവൂര്‍, സി. വാസുദേവന്‍, എം.കെ. ശ്രീധരന് തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി ചെയര്മാന് ഡോ. മുബാറക് സാനി സ്വാഗതവും കണ്‍വീനര്‍ വേണു പാലൂര് നന്ദിയും പറഞ്ഞു.