കരുവാരകുണ്ടില്‍ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു
1376024
Tuesday, December 5, 2023 6:50 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് അല്‍ഫോന്‍സ് ഗിരിയിലെ ജനവാസ കേന്ദ്രത്തിനു സമീപം കാട്ടാനകള്‍ വന്‍ കൃഷിനാശം വരുത്തി. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവര്‍ക്കാണ് വിളനഷ്ടം ഏറെയുണ്ടായത്. കൈപ്പള്ളി നൗഷാദ്, ഹാരിസ് തരിശ് തുടങ്ങിയ കര്‍ഷകരുടെ നേന്ത്രവാഴ, കമുക്, കപ്പ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കര്‍ഷകര്‍ കൃഷിയിടത്തിനു ചുറ്റും സ്വന്തം ചെലവില്‍ സ്ഥാപിച്ച സൗരോര്‍ജ വേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിച്ചതെന്നു കര്‍ഷകര്‍ പറഞ്ഞു. കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ വാഴകളും കമുകും കപ്പയുമെല്ലാം നിമിഷ നേരം കൊണ്ട് ചവിട്ടിമെതിച്ചു.
ചെറുതും വലുതുമായ ഒമ്പതിലധികം കാട്ടാനകളാണ് മേഖലയില്‍ നിലയുറപ്പിച്ചു കൃഷി നാശം
വരുത്തുന്നത്. പകല്‍ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്നു കര്‍ഷകര്‍ പറയുന്നു. ആനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. വനാതിര്‍ത്തികളില്‍ നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സൗരോര്‍ജ വേലി നിര്‍മാണത്തിനു പിന്നാലെ കാട്ടാന നാശം വരുത്തുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മലയോര നിവാസികള്‍ക്ക് ഇപ്പോള്‍ വന്യമൃഗശല്യം കാരണം ജീവിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.