സൊസൈറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
1376022
Tuesday, December 5, 2023 6:50 AM IST
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനിക രീതിയില്‍ നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം പി. അബ്ദുള്‍ ഹമീദ് എംഎല്‍എ നിര്‍വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് നാസര്‍ കാരാടന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുനില്‍ ബാബു, വിസിഇഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി, കെസിഇഎഫ് സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാന് താമരത്ത്, മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, സൊസൈറ്റി മുന്‍ പ്രസിഡന്റുമാരായ എ.കെ. മുഹമ്മദാലി, ഹനീഫ പെരിഞ്ചീരി, താലൂക്ക് സിഇഒ നേതാക്കളായ അസീസ്, നിയാസ് ബാബു, അന്‍വര്‍ കളത്തില്‍, വി. ഫൈസല്‍ ബാബു, റഫീഖ് പറമ്പൂര്, പി. അബ്ദുള്‍സലാം, ജില്ലാ സിഇഒ കമ്മിറ്റി അംഗങ്ങളായ നൗഷാദ് പുളിക്കല്‍, ഉസ്മാന് തെക്കത്ത്, പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി സി. ശശിധരന്, തച്ചിങ്ങനാടം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഒ.പി. മുഹമ്മദ്, ലത്തീഫ് കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.