ജൂണിയര്‍ നെറ്റ്ബോള്‍: മലപ്പുറത്തിന് കിരീടം
1376021
Tuesday, December 5, 2023 6:50 AM IST
അങ്ങാടിപ്പുറം: കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു സമാപിച്ച സംസ്ഥാന ജൂണിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിനു കിരീടം. ഫൈനലില്‍ കോഴിക്കോടിനെ തോല്‍പ്പിച്ചാണ് മലപ്പുറം ജേതാക്കളായത്.
സ്കോര്‍: 15-9. പി.ബി.കാര്ത്തികേയന്, കെ.ജെ.ആല്ബിന്, സനയ് റെന്നിച്ചന്‍, നോയല്‍, കെ.അഭിനവ്, ആഞ്ജലോ കെ.തോമസ്, കെ.പി.അഭിഷേക് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), സി.അഭിജിത്ത്, കെ.മുഹമ്മദ് ഷിബിന്‍ (ഇരുവരും ചുങ്കത്തറ മാര്‍ത്തോമ എച്ച്എസ്എസ്), കൃഷ്ണദത്തന്‍ (കൊടകര സഹൃദയ കോളജ്), എന്‍.അഭിനവ് കൃഷ്ണ (പെരിന്തല്‍മണ്ണ പ്രസന്റേഷന് എച്ച്എസ്എസ്), കെ.പി.അഭിജിത്ത് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്) എന്നിവര്‍ മലപ്പുറം ജില്ലയ്ക്കായി കളത്തിലിറങ്ങി. അഖില്‍ സേവ്യര്‍ പരിശീലകനും അഖില്‍ ആന്റണി ടീം മാനേജരുമാണ്.