സി.വി ലിജിമോള്‍ക്കു ഗുരുശ്രേഷ്ഠ പുരസ്കാരം
1376018
Tuesday, December 5, 2023 6:50 AM IST
മഞ്ചേരി: അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷന് കേരള ഘടകം നല്കുന്ന ഈവര്‍ഷത്തെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് യുപി വിഭാഗത്തില്‍ നിന്നു (മാനവേദന് യു.പി സ്കൂള്‍ തൃക്കലങ്ങോട്) സി.വി. ലിജിമോള്‍ അര്‍ഹയായി.
മഞ്ചേരി സബ്ജില്ല ഗണിത ക്ലബിന്റെ സെക്രട്ടറി കൂടിയാണ് ഈ അധ്യാപിക. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യമേഖലയിലും കോവിഡ് കാലത്തും നല്കിയ സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്. ഗണിതത്തില്‍ അധ്യാപക പരിശീലനത്തിന്റെ ഡിസ്ട്രിക്ട് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. കൂടാതെ ഗണിത വിജയം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണാണ്. വിദ്യാഭ്യാസവകുപ്പിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. 17 ന് തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
പാലിയേറ്റീവ് വനിതാ വിഭാഗം കണ്‍വീനറും ഒരുമ മഞ്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ട്രസ്റ്റിയും "അത്താഴക്കൂട്ടം’ എന്നിങ്ങനെ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഈവര്‍ഷത്തെ കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സിന്റെ എയ്ഡഡ് യുപി വിഭാഗത്തിലെ മാതൃകാ അധ്യാപക പുരസ്കാരം നേടിയിരുന്നു.
സബ്ജില്ലാ ഗണിതശാസ്ത്ര മേളയില്‍ ഈ വര്‍ഷം ഓവറോള്‍ രണ്ടാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിന് സബ് ജില്ലയില്‍ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ പിറകിലും ടീച്ചറിന്റെ കരങ്ങളാണ്. ഈ വര്‍ഷത്തെ സംസ്ഥാന ഗണിത ശാസ്ത്ര മേളയില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് സ്വന്തമാക്കാന്‍ കഴിഞ്ഞു. ഈ അധ്യാപികയുടെ സേവനം മറ്റു ജില്ലകളിലേക്കും സ്കൂളുകളിലേക്കും ലഭിക്കുന്നുണ്ട്.