ആയുര്‍വേദ നഗരിയില്‍ കലോത്സവത്തിനു അരങ്ങുണര്‍ന്നു
1375789
Monday, December 4, 2023 6:27 AM IST
കോട്ടക്കല്‍: മുപ്പത്തിനാലാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് ആയുര്‍വേദ നഗരിയില്‍ അരങ്ങുണര്‍ന്നു. ഇനി എട്ടുവരെ ലാസ്യ, ഭാവ, താളങ്ങളുടെ വസന്തമായിരിക്കും ഇതള്‍വിരിയുക. ഇന്നലെ കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, പൂരക്കളി, പരിചമുട്ട്കളി, യക്ഷഗാനം, കേരള നടനം എന്നിവയും രചനാമത്സരങ്ങളും നടന്നു.
എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഥകളിസംഗീതം, പ്രസംഗം, മറ്റ് രചനാ മത്സരങ്ങള്‍ എന്നിവയും നടന്നു. കൂടാതെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളം മത്സരങ്ങള്‍ ക്ലാരി ജിയുപി സ്കൂള്‍ ഗ്രൗണ്ടിലും നടന്നു.
ഇന്നു വിവിധ രചനാമത്സരങ്ങളായ ചിത്രരചന, ജലഛായം, എണ്ണഛായം, കഥാരചന, കവിതാരചന, ഉപന്യാസം എന്നിവ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കൂടാതെ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്നാം വേദിയില്‍ വൈകിട്ട് മൂന്നിനു ഉദ്ഘാടന സമ്മേളനം നടക്കും. കോട്ടക്കല്‍ മണ്ഡലം എംഎല്‍എ ആബിദ് ഹുസൈന് തങ്ങളുടെ അധ്യക്ഷതയില്‍ കായിക, ന്യൂനപക്ഷ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് കലോല്‍സവം ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കും.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വേങ്ങരയും ഹൈസ്കൂള്‍ വിഭാഗത്തില്‍ വണ്ടൂരും യുപി വിഭാഗത്തില്‍ മങ്കടയും മുന്നില്‍
കോട്ടയ്ക്കല്‍: ജില്ലാ സ്കൂള്‍ കലോത്സവം ഒന്നാംനാള്‍ പിന്നിടുമ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വേങ്ങരയും ഹൈസ്കൂള്‍ വിഭാഗത്തില്‍ വണ്ടൂരും യുപി വിഭാഗത്തില്‍ മങ്കടയും മുന്നിട്ടു നില്ക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 58 പോയിന്റ് നേടിയ വേങ്ങരക്കു തൊട്ടുപിറകിലായി 56 പോയിന്റുമായി മങ്കട രണ്ടാംസ്ഥാനത്തുണ്ട്. 48 പോയിന്റുള്ള മഞ്ചേരിയാണ് മൂന്നാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 35 പോയിന്റുമായി വണ്ടൂര്‍ ഒന്നും 34 പോയിന്റുമായി എടപ്പാള്‍ രണ്ടും 33 പോയിന്റുമായി മങ്കട മൂന്നാംസ്ഥാനത്തുമാണ്. യുപി വിഭാഗത്തില്‍ 45 പോയിന്റോടെ മങ്കട ഒന്നും 43 പോയിന്റോടെ മഞ്ചേരി രണ്ടും 35 പോയിന്റോടെ താനൂര്‍ മൂന്നും സ്ഥാനത്താണ്.
ഇല്ലായ്മയെ മറികടന്നു സിംഹ സനീബ്
കോട്ടയ്ക്കല്‍: കുഞ്ചന്‍നമ്പ്യാരുടെ സന്താനഗോപാലം പ്രമേയത്തില്‍ യുപി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് മത്സരത്തില്‍ അഞ്ചാം ക്ലാസുകാരിയായ സിംഹ സനീബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ആ സന്തോഷത്തിനു പിന്നില്‍ യാതനകളുടെ കയ്പുരസണ്ടായിരുന്നു.

സാമ്പത്തിക ക്ലേശം നേരിടുന്ന കുടുംബമാണെങ്കിലും മകളുടെ ആഗ്രഹത്തെ ചേര്‍ത്ത് നിര്‍ത്താന്‍ ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് സജീവും മാതാവ് ഫാത്തിമയും
സദാ ശ്രദ്ധ ചെലുത്തിയിരുന്നു. ഓട്ടന്‍തുള്ളലിനോടുള്ള സിംഹയുടെ താല്പര്യം മനസിലാക്കിയ അമ്മാവന് ഓട്ടന്തുള്ളല് പരിശീലകനായ കലാഭവന്‍ അലി സൗജന്യമായി പരിശീലനം നല്കി. ബ്രാഹ്മണന്റെ എട്ടുകുട്ടികളും മരിച്ചതോടെ കൃഷ്ണനോടും അര്ജുനനോടും വിഷമം പറയുന്ന രംഗമാണ് സിംഹ വേദിയില്‍ തനതായി അവതരിപ്പിച്ചത്.
ഒരു മത്സരത്തിന് 15,000രൂപ ചെലവ് വരുമെന്നും അത് താങ്ങാനുള്ള ശേഷി സിംഹയുടെ കുടുംബത്തിനില്ലെന്നും അലി പറയുന്നു. ഓട്ടന്തുള്ളല് പരിശീലനം ആരംഭിച്ച് ഒരു വര്‍ഷമായപ്പോഴേക്കും ജില്ലാതല മത്സരത്തില്‍ ഒന്നാമതെത്തിയതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്ന് സിംഹ സനീബ് പറയുന്നു. ഏഴു പേരാണ് ഓട്ടന്തുള്ളല് മത്സരത്തില്‍ പങ്കെടുത്തത്.
ഓട്ടന്തുള്ളലില് മികവുപുലര്‍ത്തി വിഘ്നേശ്
കോട്ടയ്ക്കല്‍: നര്‍മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേര്‍ത്ത് ആകര്‍ഷകമായി ഓട്ടന്തുള്ളല് അവതരിപ്പിച്ചു ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ പത്താംക്ലാസുകാരന് കെ. വിഘ്നേശിന്റെ മികവ്. വേദിയിലിരുന്ന കൈയടിക്കാന്‍ സഹോദരിമാരായ അക്ഷരയും വീണയുമുണ്ടായിരുന്നു. മത്സരഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനമെന്ന് അറിഞ്ഞതോടെ സഹോദരിമാര്‍ അനിയനെ കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കിട്ടു.

കലാകുടുംബത്തില്‍ നിന്നാണ് വിഘ്നേശ് വരുന്നത്. പോസ്റ്റ് ഗ്രാജുവേഷന് വിദ്യാര്‍ഥിനി അക്ഷര സംസ്ഥാനതലത്തിലും ഇന്റര്‍സോണ്‍ തലത്തിലുമെല്ലാം ഓട്ടന്തുള്ളലില് ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രഭാകരന് പുന്നശേരിയാണ് വിഘ്നേശിന്റെ ഗുരു. വീട്ടിലെ പരിശീലക അക്ഷരയാണെന്ന് വിഘ്നേശ് പറയുന്നു. മികച്ച പരിശീലനം നല്കാന് അക്ഷരയും സഹായിച്ചു.
പിഎംഎസ്എപിടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കക്കോടിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വിഘ്നേശ്. നാല് വര്‍ഷമായി ഓട്ടന്തുള്ളല് പരിശീലിക്കുന്നുണ്ട്. ഐക്കരപ്പടിയാണ് സ്വദേശം. കഴിഞ്ഞ തവണയും വിഘ്നേശ് ഓട്ടന്തുള്ളലില് ഒന്നാമതെത്തിയിരുന്നു. ജയപ്രകാശ്-സുനിജ ദമ്പതിമാരുടെ മകനാണ്.
ക്ഷീണമകറ്റാന്‍ ചുക്കുകാപ്പിയുമായി വെല്‍ഫെയര്‍ കമ്മിറ്റി
കോട്ടക്കല്‍: കലോത്സവ നഗരിയില്‍ അരങ്ങുണര്‍ന്നപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുത്തും മേളയില്‍ പങ്കാളികളായും ക്ഷീണിക്കുന്നവര്‍ക്ക് ആശ്വാസമായി വൈകുന്നേരങ്ങളില്‍ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെല്‍ഫെയര്‍ കമ്മിറ്റി.

രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ റോസ, കോട്ടക്കല്‍ ഗാന്ധിനഗര്‍ റസിഡന്റ്സ് അസോസിയേഷന് എന്നിവരുമായി സഹകരിച്ചാണ് വെല്‍ഫെയര്‍ കമ്മിറ്റി സൗജന്യ ചുക്കുകാപ്പി വിതരണം നടത്തുന്നത്. ആയുര്‍വേദ നഗരിയായ കോട്ടക്കലിന്റെ മഹിതമായ പാരമ്പര്യം ഉള്‍ക്കൊണ്ട് കലോത്സവത്തിന്റെ ഭാഗമാകുന്ന എല്ലാവര്ക്കും പരമാവധി ആരോഗ്യ,ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കാനാണ് വെല്‍ഫെയര്‍ കമ്മിറ്റി ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ കെ. ശ്രീകാന്ത് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നേതൃത്വം നല്കുന്ന വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേള സമാപിക്കുന്നതു വരെ വൈകുന്നേരങ്ങളില്‍ സൗജന്യ ചുക്കുകാപ്പി വിതരണം ഉണ്ടാകുമെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഓഫീസ് സജ്ജം
കോട്ടക്കല്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ നഗരിയില്‍ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഓഫീസ് ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോട്ടക്കല്‍ നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. ഹനീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. മറിയാമു, നഗരസഭ കൗണ്‍സിലറും മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്മാന് കൂടിയായ പി.ടി. അബ്ദു, കൗണ്‍സിലര്‍ സനില പ്രവീണ്‍, ഡിഡിഇ കെ.പി. രമേഷ്കുമാര്‍, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ എം. ജാഫര്‍, സാജിദ് മങ്ങാട്ടില്‍, ഹെഡ്മാസ്റ്റര് രാജന്, ലദീബ്കുമാര്, ന്യൂമാന്‍ ഷിബിലി, ഹംസ, അബ്ദുള്‍ ഫത്താഹ്, അബ്ദുള്‍ അസീസ്, സി. ഷാഹിര്‍, അലി അഷ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഓഫീസ് സജ്ജം
കോട്ടക്കല്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ നഗരിയില്‍ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഓഫീസ് ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോട്ടക്കല്‍ നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. ഹനീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. മറിയാമു, നഗരസഭ കൗണ്‍സിലറും മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്മാന് കൂടിയായ പി.ടി. അബ്ദു, കൗണ്‍സിലര്‍ സനില പ്രവീണ്‍, ഡിഡിഇ കെ.പി. രമേഷ്കുമാര്‍, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ എം. ജാഫര്‍, സാജിദ് മങ്ങാട്ടില്‍, ഹെഡ്മാസ്റ്റര് രാജന്, ലദീബ്കുമാര്, ന്യൂമാന്‍ ഷിബിലി, ഹംസ, അബ്ദുള്‍ ഫത്താഹ്, അബ്ദുള്‍ അസീസ്, സി. ഷാഹിര്‍, അലി അഷ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.