ആദ്യ പട്ടികവര്‍ഗ മേഖല വനിതാ കമ്മീഷന് ക്യാമ്പ് ഇന്ന് നിലമ്പൂരില്‍
1375786
Monday, December 4, 2023 6:27 AM IST
നിലന്പൂർ: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവരില്‍ നിന്നു നേരിട്ടു മനസിലാക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. ഇതില്‍ ആദ്യപട്ടികവര്ഗ മേഖല ക്യാമ്പ് ഇന്നും നാളെയും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നടക്കും.
ഇന്നു രാവിലെ 8.30ന് പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം വനിതാ കമ്മീഷന് സന്ദര്‍ശിക്കും. നാളെ രാവിലെ 10ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും.