തലഞ്ഞി സെന്റ് മേരീസ് ദേവാലയ തിരുനാള്‍ തുടങ്ങി
1375785
Monday, December 4, 2023 6:27 AM IST
എടക്കര: തലഞ്ഞി സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജെയ്നേഷ് പുതുക്കാട്ടില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ആഘോഷമായ റാസ, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു.
മൈസൂര്‍ ദര്‍ശന ധ്യനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ കണ്ടന്‍കരി (സിഎംഐ), മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. നിധിന് ആലക്കത്തടത്തില്‍, മുട്ടിയേല്‍ സെന്റ് അല്‍ഫോൻസ ദേവാലയ വികാരി ഫാ. നിഷ്വിന്‍ തേന്‍പള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് വൈകിട്ട് നാലരക്ക് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ വികാരി ഫാ. ബിജോയ് ചമ്പക്കര മുഖ്യകാര്‍മികത്വം വഹിക്കും.