ഭിന്നശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
1375784
Monday, December 4, 2023 6:27 AM IST
മേലാറ്റൂര്‍: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കേരള സാമൂഹികസുരക്ഷാമിഷനും എംഇഎ എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് 110 യൂണിറ്റും സംയുക്തമായി "വിംഗ്സ് 23’ യുഡിഐഡി ഭിന്നശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. എഡിഎം എന്‍.എം. മെഹറലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്ജിനീറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. രമേശ് അധ്യക്ഷനായിരുന്നു.
അസ്ഥിരോഗം, ഇഎന്‍ടി, നേത്രരോഗം, മാനസിക രോഗം, ശിശുരോഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കി. അമ്പതു എന്‍എസ്എസ് വോളണ്ടിയര്‍മാരും സാമൂഹിക സുരക്ഷാ മിഷന് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 180 ഭിന്നശേഷിക്കാരായ ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ 150 പേര്‍ക്ക് യുഡിഐഡി കാര്‍ഡും സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ ബോര്‍ഡ് അനുവദിച്ചു. ഡിഎംഒ ഡോ. രേണുക വിഷയാവതരണം നടത്തി. സിഡിപിഒ റംലത്ത്, കോളജ് മാനേജര്‍ സി.കെ. സുബൈര്‍, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ് ബാബു, ഫൈസല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് റനീസ്, സാമൂഹിക സുരക്ഷ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് യൂണിറ്റ് കലാപരിപാടികളും അവതരിപ്പിച്ചു.