ഡിഎ കുടിശിക അനുവദിക്കണമെന്ന്
1375783
Monday, December 4, 2023 6:27 AM IST
പെരിന്തല്‍മണ്ണ: ഡിഎ കുടിശിക ഉടന്‍ അനുവദിക്കണമെന്ന് കെഎസ്എസ്പിഎ പെരിന്തല്‍മണ്ണ മണ്ഡലം വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍മാരായ ഉണ്ണീന്‍കുട്ടി,എം. രാമചന്ദ്രന്, എന്‍ജിഒ അസോസിയേഷന് പെരിന്തല്‍മണ്ണ ബ്രാഞ്ച് പ്രസിഡന്റ് മണികണ്ഠന്, മണ്ഡലം സെക്രട്ടറി ടി.പി ഭരതന്, കെ.വി. അനി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി പി. ഉണ്ണികൃഷ്ണന് (പ്രസിഡന്റ്), ടി.പി. ഭരതന് (സെക്രട്ടറി) , ബേബി തോമസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.