‘തൊഴില്‍ നൈപുണ്യം നേടാന്‍ അവസരം വേണം’
1375782
Monday, December 4, 2023 6:27 AM IST
പെരിന്തല്‍മണ്ണ:യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാനുളള അവസരങ്ങളുണ്ടാക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സ്വയംതൊഴില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച സംഗമം അഭിപ്രായപ്പെട്ടു.
"യുവത്വം നിര്‍വചിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ 2024 ഫെബ്രുവരി 10, 11 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന തൊഴില്‍ സംരംഭക സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. നസീഫ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പര്‍ശം സംസ്ഥാന കണ്‍വീനര്‍ അബ്ദുല്ലാഹ് അന്‍സാരി അധ്യക്ഷനായിരുന്നു. ഡോ.സി. മുഹാസ്, ഒ. ഫള് ലു ല്ലാഹ് എന്നിവര്‍ പ്രസംഗിച്ചു.