വഴിക്കടവ് സഹകരണ ബാങ്ക്: യുഡിഎഫിനു വിജയം
1375781
Monday, December 4, 2023 6:27 AM IST
എടക്കര: വഴിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 13 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു.
ടൗണില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തിന് സൈതലവി വാളശേരി, റെജി ജോസഫ്, ജൂഡി തോമസ്, സി.യു. ഏലിയാസ്, പി.വി. മാത്യു, പുളിയഞ്ചാലി അസീസ്, അബ്ദുള്‍കരീം തേറമ്പത്ത്, ടി.കെ. അബ്ദുള്ള, പി.എം. ഇബ്രാഹിം, മാനു കോന്നാടന്‍ എന്നിവര്‍ നേതൃത്വം നല്കി.