"കാലോചിത വിദ്യാഭ്യാസം പ്രബോധകര്‍ക്ക് അനിവാര്യം’
1375556
Sunday, December 3, 2023 7:11 AM IST
കൊളത്തൂര്‍: ഓരോ കാലഘട്ടത്തിലും അനുയോജ്യമായ വിവിധ അറിവുകളും ബഹുഭാഷകളും സ്വായത്തമാക്കേണ്ടത് അതതു കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ ഇര്‍ശാദിയ്യ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഹ് യുസുന്ന പണ്ഡിത സംഗമത്തോടെയാണ് സമ്മേളനത്തിന്റെ രണ്ടാംദിനത്തിലെ സെഷനുകള്‍ക്ക് സമാരംഭമായത്.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ബാഖവി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഇ.കെ മുഹമ്മദ് കോയ സഖാഫി, യൂസുഫ് ബാഖവി മാറഞ്ചേരി, ഇബ്രാഹിം മളാഹിരി, ബഷീര്‍ അഹ്സനി, മൊയ്തീന്‍കുട്ടി മളാഹിരി വയനാട്, മുസ്തഫ സഖാഫി ചെറുതിരുത്തി, ബഷീര്‍ മദനി വഴിക്കടവ്, പല്ലാര്‍ ഹസന് ബാഖവി എന്നിവര്‍ സംബന്ധിച്ചു. ഇസ്ലാം വെളിച്ചമാണ് വിഷയത്തില്‍ നടന്ന റശാദി സെമിനാര്‍ കൊളത്തൂര്‍ അലവി സഖാഫിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഉദ്ഘാടനം ചെയ്തു. 17 വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.