"പ്രതീക്ഷ’ സ്വര്‍ണ പണയ വായ്പ പദ്ധതി
1375155
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് അതത് മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത തിരിച്ചറിയല്‍ രേഖയോ, പാസ് ബുക്കുകളോ ഹാജരാക്കി ഏഴു ശതമാനം വാര്‍ഷിക പലിശയില്‍ അനുവദിക്കുന്ന പ്രതീക്ഷ സ്വര്‍ണ പണയ വായ്പ പദ്ധതി അവതരിപ്പിച്ചു.
ഇന്നലെ മുതല്‍ പദ്ധതി നടപ്പില്‍ വന്നു. നിബന്ധനകള്‍ക്കു വിധേയമായി നാലു ലക്ഷം രൂപ വരെയാണ് വായ്പ തുക. ബാങ്കിന്റെ 24 ശാഖകളിലും ഈ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ അര്‍ബന്‍ ബാങ്കിന്റെ ഏറ്റവുമടുത്ത ശാഖയില്‍ ലഭ്യമാണ്.