സാമൂഹിക വിരുദ്ധരുടെ അക്രമം : നടപടി വേണമെന്ന് ഹോട്ടലുടമകള്‍
1374679
Thursday, November 30, 2023 7:16 AM IST
മഞ്ചേരി: മഞ്ചേരി ജസീല ജംഗ്ഷനിലെ ഹോട്ടലില്‍ ഇക്കഴിഞ്ഞ ദിവസം അക്രമം നടത്തിയ സാമൂഹിക വിരുദ്ധര്‍ക്കെതിരേ നടപടി വേണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന് മഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 27നാണ് ഒരു സംഘം കലവറ ഹോട്ടലില്‍ കയറി അക്രമം അഴിച്ചുവിട്ടത്. ദമ്പതിമാരും മകനും നടത്തുന്ന ഹോട്ടലില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ജീവനക്കാരനടക്കം നാലു പേരെ കൈയേറ്റം ചെയ്യുകയും ഹോട്ടലിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ നാലു പേരും മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ മഞ്ചേരി പോലീസില്‍ പരാതി നല്കി.
പ്രതികള്‍ക്കെതിരേ നടപടിയില്ലാത്ത പക്ഷം ശക്തമായ സമരം നടത്തുമെന്ന് ഭാരവാഹികളായ കെ.ടി. രഘു, ബാബു കാരാശേരി, പ്രദീപ്കുമാര്‍, ഇ.കെ. ചെറി, സമദ് പട്ടര്‍കുളം എന്നിവര്‍ പറഞ്ഞു.