മുണ്ട സ്കൂള്‍ കെട്ടിടത്തിന് രാഹുൽ ഗാന്ധി എംപി ശിലയിട്ടു
1374676
Thursday, November 30, 2023 7:16 AM IST
എടക്കര: മുണ്ട എംഒഎല്പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാഹുല്‍ഗാന്ധി എംപി നിര്‍വഹിച്ചു. എടക്കര മുസ്ലിം യതീംഖാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി വെബ്സൈറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചു.
കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയായിരുന്നു. എ.പി. അനില്‍കുമാര്‍ എംഎല്‍എ, യതീംഖാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, സമസ്ത ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീന് ഫൈസി, കളത്തിങ്ങല്‍ അബ്ദുള്‍ മജീദ്, ഇസ്ഹാഖ് ഫൈസി, കെ.എന്‍.എസ്. സൈതലവി, മച്ചിങ്ങല്‍ കുഞ്ഞു, നാസര്‍ കാങ്കട, കെ.ടി. കുഞ്ഞാന് എന്നിവര്‍ പ്രസംഗിച്ചു.