ആദ്യദിവസം ലഭിച്ചത് 14775 നിവേദനങ്ങള്‍
1374124
Tuesday, November 28, 2023 2:17 AM IST
മലപ്പുറം: നവകേരള സദസിൽ ഇന്നലെ 14775 നിവേദനങ്ങളാണ് ആദ്യദിനത്തില്‍ ലഭിച്ചത്. നവകേരള സദസ് സംഘടിപ്പിച്ച പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചതാണിത്. പൊന്നാനി 4193, തവനൂര്‍3674, തിരൂര്‍ 4094, താനൂര്‍ 2814 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍.
ഇന്നു ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. രാവിലെ 11ന് കാലിക്കട്ട് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വള്ളിക്കുന്ന് മണ്ഡലം , തിരൂരങ്ങാടി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം വൈകുന്നേരം 4.30ന് സബാഹ് സ്ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ് വൈകുന്നേരം ആറിന് ആയൂര്‍വേദ കോളേജ് ഗ്രൗണ്ടിലും നടക്കും.