പെരിന്തൽമണ്ണ നവകേരള സദസിന് സജ്ജം
1374119
Tuesday, November 28, 2023 2:15 AM IST
പെരിന്തൽമണ്ണ: നവകേരള സദസ് ജനകീയമായി സംഘടിപ്പിക്കുവാൻ പെരിന്തൽമണ്ണ ഒരുങ്ങിയതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.30 നു രാവിലെ ഒമ്പത് മണിക്ക് ഷിഫാ കൺവൻഷൻ സെന്ററിൽ പ്രഭാത സദസോടു കൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്. 29ന് വൈകീട്ട് എത്തുന്ന മന്ത്രിമാരടങ്ങിയ 80 ഓളം വരുന്ന സംഘത്തിന് നഗരത്തിലെ പ്രധാന ഹോട്ടലുകളും ഗസ്റ്റ് ഹൌസുമെല്ലാം ഒരുക്കിക്കഴിഞ്ഞു.
അഞ്ച് മണ്ഡലങ്ങളിൽ നിന്നുള്ള ( നിലമ്പൂർ, വണ്ടൂർ, മങ്കട, പെരിന്തൽമണ്ണ, ഏറനാട് ) പൗരപ്രമുഖർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെംബർമാർ തുടങ്ങി 250-ളം പേർ പ്രഭാത സദസിൽ പങ്കെടുക്കം. തുടർന്ന് നിലന്പൂർ, വണ്ടൂർ മണ്ഡല പരിപാടികൾ കഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെയാണ് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നവകേരള സദസിന് വേദിയൊരുക്കിയിട്ടുള്ളത്.
20000 പേർക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളാണ് നെഹ്റു സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്.വാർത്താസമ്മേളനത്തിൽ്ന് നോഡൽ ഓഫീസർ കെ.ആശാ മോൾ (വനിതാ ശിശു വികസന ഓഫീസർ), പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായ (കൺവീനർ) വി.ശശികുമാർ, രാജേഷ്, കെ. ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.