ജാമിഅ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
1374117
Tuesday, November 28, 2023 2:15 AM IST
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യ 61-ാം വാര്‍ഷിക 59-ാം സനദ് ദാന സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ കമ്മറ്റി രൂപീകരിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.ആലിക്കുട്ടി മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ രക്ഷാധികാരികളും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും ഏലംകുളം ബാപ്പു മുസ്ലിയാര് ട്രഷററുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
സ്വാഗതസംഘ രൂപീകരണ യോഗം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുറഹ്മാന് ഫൈസി പാതിരമണ്ണ, ഹസന് സഖാഫി പൂക്കോട്ടൂര്‍, കെ.കെ.എസ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, ശിമീറലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഹനീഫ് പട്ടിക്കാട് സംസാരിച്ചു.