ഭിന്നശേഷി വിഭാഗത്തിനുള്ള ഉപകരണ വിതരണ ക്യാമ്പ് 29ന്
1374114
Tuesday, November 28, 2023 2:15 AM IST
പെരിന്തൽമണ്ണ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അലിംകോ കമ്പനി, ഭിന്നശേഷി മന്ത്രാലയത്തിനു കീഴിലെ എൻസിഎസ് സി, മലപ്പുറം ജില്ലാ പരിവാർ , പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കുള്ള വിവിധ തരം ഉപകരണങ്ങൾ വിതരണം ചെയ്യും.
29ന് രാവിലെ ഒന്പതുമണി മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് വിതരണം നടത്തും. 2023 മാർച്ച് മാസം ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തിയ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. പരിവാർ സംഘടനയുടെ വിവിധ പഞ്ചായത്തുകളിലെ ഭാരവാഹികൾ മുഖാന്തിരം ഇതിനകം ഗുണഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുണഭോക്താക്കൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുമായി 29 ന് നടക്കുന്ന ഉപകരണ വിതരണ ക്യാമ്പിൽ എത്തിച്ചേരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അറിയിച്ചു.