വെള്ളിലയില്‍ യൂത്ത് ലീഗ് ഗ്രാമയാത്ര
1373811
Monday, November 27, 2023 2:58 AM IST
മങ്കട: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം വെള്ളിലയില്‍ ഗ്രാമയാത്ര സംഘടിപ്പിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടി എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. ഷഫീഖ് കുന്നത്തൊടി അധ്യക്ഷത വഹിച്ചു. വി.കെ.മന്‍സൂര്‍, പി.പി. അസീസ് കെ.റഊഫ്, ഷരീഫ് ചുണ്ടയില്‍, സാദിഖ് വെള്ളില, സി.ഷൗക്കത്തലി, കെ.നഷാത്ത്, പി.പി.വാപ്പു, സി.ഹംസ എന്നിവര്‍ പ്രസംഗിച്ചു.