ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് സ്വീകരണം നല്കി
1373808
Monday, November 27, 2023 2:57 AM IST
പരിയാപുരം: താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ സ്വീകരണം നല്കി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവക സെമിത്തേരിയില്‍ പുതുതായി നിര്‍മിച്ച 103 കല്ലറകളുടെ വെഞ്ചരിപ്പുകര്‍മം ബിഷപ് നിര്‍വഹിച്ചു.
വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, ഫാ.പയസ് നെല്ലിയാനിയിൽ, ഫാ.റോബിന് കൊല്ലറേട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ആന്റണി മുട്ടുങ്കൽ, സിബി ചേന്നമറ്റത്തിൽ, എബി ഇടിമണ്ണിക്കൽ, ജെറിൻ പുത്തന്‍പുരയ്ക്കൽ എന്നിവർ നേതൃത്വം നല്കി.