ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍
1373638
Sunday, November 26, 2023 11:09 PM IST
നിലമ്പൂര്‍: ആദിവാസി യുവാവിനെ കുറുവന്‍പുഴയുടെ തീരത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് ആദിവാസി കോളനിയിലെ അമ്പലപറമ്പില് അനൂപി(31) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ട്. ഇക്കഴിഞ്ഞ 21 ന് വീട്ടില്‍ നിന്ന് പോയ യുവാവിനെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കാണാത്തതിനാല്‍ 25 ന് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്നലെ രാവിലെ 9.15 ഓടെ വാളംതോട് പലകത്തോട് റോഡില്‍ ഒരു ഫയല്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കുറവന്പഴയുടെ സമീപത്ത് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഭാര്യ: സൗമ്യ. പിതാവ്: ചൈരന്. മാതാവ്: ചിരുത.