ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
1373637
Sunday, November 26, 2023 11:09 PM IST
എടക്കര: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ എടക്കര സ്വദേശി മരിച്ചു. കലാസാഗര്‍ ചങ്ങനാക്കുന്നേല്‍ മാണിയുടെ മകന് മനോജ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ അബു ശാഖാറയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്.
സാരമായി പരിക്കേറ്റ മനേജിനെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാര്‍ജയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. മാതാവ്: സാറാമ്മ. അവിവാഹിതനാണ്.