പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ ടൗ​ണി​ലെ പ​ട്ടാ​മ്പി റോ​ഡി​ല്‍ ശാ​ന്തി ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് വെ​ട്ടു​ക​ല്ലു​മാ​യി പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യും പു​ലാ​മ​ന്തോ​ള്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കു​ടി​വെ​ള്ള ടാ​ങ്ക​ര്‍ ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മി​നി​ലോ​റി മ​റി​ഞ്ഞ് വെ​ട്ടു​ക​ല്ലു​ക​ള്‍ റോ​ഡി​ല്‍ വീ​ണു.

ഡ്രൈ​വ​റെ നി​സാ​ര പ​ക​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്തി​ച്ചു. മ​റി​ഞ്ഞ മി​നി​ലോ​റി ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്തു.