ഐഎംഎ വനിതാ വിഭാഗം ഭാരവാഹികള്‍ സ്ഥാനമേറ്റു
1373589
Sunday, November 26, 2023 7:51 AM IST
പെരിന്തല്‍മണ്ണ: ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ച് വനിതാ വിഭാഗം (വിമ) ഭാരവാഹികള്‍ സ്ഥാനമേറ്റു. ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങ് കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പഞ്ചസാരയുടെ ഉപയോഗം വളരെ കൂടുതലാണെന്നും അത് വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും പുകവലി, മദ്യപാനം എന്നീ ദുശീലങ്ങളേക്കാള് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഫുഡ് സേഫ്റ്റി കമ്മീഷണറായി ജോലി ചെയ്തിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാജി ഗഫൂര്‍ അധ്യക്ഷനായിരുന്നു. ഡോ.രമാകൃഷ്ണകുമാർ, ഡോ. കൊച്ചു എസ്. മണി. ഡോ.നിഷാ മോഹൻ, ഡോ. ഭവിത, ഡോ.സാമുവല്‍ കോശി, ഡോ.ഷമീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂണിയര്‍ ഡോക്ടേഴ്സ് നെറ്റ് വര്‍ക്ക് (ജെഡിഎൻ) ഭാരവാഹികളും സ്ഥാനമേറ്റു. വനിതാ ഭാരവാഹികൾ: ഡോ. നിഷാ മോഹന്‍ (ചെയര്‍പേഴ്സൺ), ഡോ. ശരണ്യ രത്നാകരന് (കണ്‍വീനർ), ഡോ. സൗമ്യ സത്യന് (ട്രഷറർ). ജെഡിഎന് ഭാരവാഹികൾ: ഡോ.ഷമീല്‍ (ചെയര്മാന്), ഡോ. ജിംഷാദ് (കണ്‍വീനർ).