കാദറലി സെവന്‍സ് ഫുട്ബോൾ ഫിക്സ്ചര്‍ പ്രകാശനം ചെയ്തു
1373588
Sunday, November 26, 2023 7:51 AM IST
പെരിന്തല്‍മണ്ണ: അമ്പത്തിയൊന്നാമത് പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രകാശനം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ മണ്ണില്‍ ഹസന്, മാര്‍ക്കര്‍ ബില്‍ഡേര്‍സ് ഇഖ്ബാല്‍, അല്‍സലാമ പ്രതിനിധി സെയ്ത് അലി, ഡോ. നിലാര്‍ മുഹമ്മദ്, നാസര്‍ ആലിക്കല്‍, സി. മുസ്തഫ, എച്ച്.മുഹമ്മദ് ഖാന്, മണ്ണേങ്ങല്‍ അസീസ്, കുറ്റീരി മാനുപ്പ, എം.കെ കുഞ്ഞയമ്മു, വി.പി. നാസര്‍, പാറയില്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു. 24 ടീമുകളെ പങ്കെടുപ്പിച്ച് ഡിസംബര്‍ 17മുതല്‍ പെരിന്തല്‍മണ്ണ നെഹറു സ്റ്റേഡിയത്തിലാണ് കാദറലി സെവന്‍സ് നടക്കുന്നത്.