അഖണ്ഡനാമ യജ്ഞ വേദിയില്‍ ലീഗ് എംഎല്‍എ
1373587
Sunday, November 26, 2023 7:51 AM IST
മഞ്ചേരി: അഖണ്ഡനാമ യജ്ഞവേദിയില്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. യു.എ. ലത്തീഫ് എത്തിയത് നാടിന്റെ മതസാഹോദര്യം വിളിച്ചോതി. മഞ്ചേരി കരുവമ്പ്രം അയ്യപ്പക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. എംഎല്‍എ മാത്രമല്ല മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍മാരായ അഡ്വ. ഫിറോസ് ബാബു, കുവക്കാടന് ഉബൈദ്, സിപിഎം ഏരിയ സെക്രട്ടറി പി.കെ. മുബഷിര്‍ എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനോയ്യുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും അതിഥികളെ സ്വീകരിച്ചു. ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തിലും പങ്കെടുത്താണ് എംഎല്‍എ അടക്കമുള്ള അതിഥികള്‍ മടങ്ങിയത്.