ഭാരതീയ വിദ്യാനികേതന്‍ കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ സമാപിച്ചു
1373586
Sunday, November 26, 2023 7:51 AM IST
അങ്ങാടിപ്പുറം: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ അങ്ങാടിപ്പുറം വിദ്യാനികേതനില്‍ നടന്നു. പാലക്കാട് വ്യാസവിദ്യാപീഠം ബി.എഡ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ടി.എസ്.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ എം.രാജീവ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം എം.ബാലസുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി എം.ജയപ്രകാശ്, ഉപാധ്യക്ഷന്‍ ഇ.സുരേന്ദ്രൻ, കലാമേള പ്രമുഖ് പി.കെ തരകൻ, പ്രധാനാധ്യാപികയായ പി.ശാന്തി എന്നിവര്‍ പ്രസംഗിച്ചു. ഏഴ് വേദികളിലായി മൂന്നു വിഭാഗങ്ങളില്‍ (ശിശു എല്‍പി, ബാല യുപി, കിഷോര്‍ എച്ച്എസ്) 32 ഇനങ്ങളില്‍ 350 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നടനം 2023 ന്റെ സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനില്‍ നടക്കും.