’വില്‍പ്പന നടത്തിയ എല്‍ഐസി ഓഹരികള്‍ തിരികെ വാങ്ങണം’
1373585
Sunday, November 26, 2023 7:51 AM IST
പെരിന്തല്‍മണ്ണ: എല്‍ഐസി സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി വില്‍പ്പന നടത്തിയ ഓഹരികള്‍ എല്‍ഐസി അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി തിരികെ വാങ്ങണമെന്ന് എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (സിഐടിയു) പെരിന്തല്‍മണ്ണ ബ്രാഞ്ച് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
കെഎസ്ടിഎ ഹാളില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി. സജീവ് കുമാര്‍ അധ്യക്ഷനായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി പി. സുബ്രഹ്മണ്യന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശ്രീധരന് സംഘടന റിപ്പോര്‍ട്ടും വരവുചെലവ് കണക്ക് ബ്രാഞ്ച് ട്രഷറര്‍ അജയകുമാറും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ, എല്‍ഐസി എഒഐ സോണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മാത്യു കാരംവേലി, സോണല്‍ കമ്മിറ്റി അംഗം ടി. പ്രേമ, സംസ്ഥാന കമ്മിറ്റി അംഗം പി. റിതേഷ്, ജില്ലാ പ്രസിഡന്റ് പി. ശിവദാസന്‍, ജില്ലാ സെക്രട്ടറി പി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.അജയകുമാര്‍ പ്രസിഡന്റും പി. സുബ്രഹ്മണ്യന് സെക്രട്ടറിയായും സി. ഷീല ട്രഷററായും തെരഞ്ഞെടുത്തു.