അങ്ങാടിപ്പുറം - വളാഞ്ചേരി റോഡ് നവീകരണം തുടങ്ങി
1373584
Sunday, November 26, 2023 7:51 AM IST
മങ്കട: ഏറെ കാലമായി ശോച്യാവസ്ഥ തുടരുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡില്‍ അഞ്ചു കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുത്തനങ്ങാടി പള്ളിപ്പടി മുതല്‍ പാലച്ചോട് വരെയാണ് പ്രവൃത്തി നടക്കുന്നത്. നേരത്തെ മൂന്നു കോടി രൂപ അനുവദിച്ചു അങ്ങാടിപ്പുറം മുതല്‍ പള്ളിപ്പടി വരെ പ്രവൃത്തി ആരംഭിച്ചിരുന്നു.
രോഗികളും വിദ്യാര്‍ഥികളും അടക്കം ആയിരക്കണക്കിനു ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ നിയമസഭയിലും മറ്റും മഞ്ഞളാംകുഴി അലി എംഎല്‍എ പലതവണ ഉന്നയിച്ചിരുന്നു. ഒടുവില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു എംഎല്‍എയുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ സമരവും നടത്തിയിരുന്നു.
റോഡിന്റെ ബാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് 13 കോടിയുടെ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് അധികാരികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും ഇടപെടലുകളുമായി മുന്നോട്ടു പോകുമെന്നും എംഎല്‍എ പറഞ്ഞു.