പെരിന്തൽമണ്ണ നഗരസഭയിലെ വാർഡുകളിൽ ശുചീകരണ പ്രവൃത്തികൾ നടത്തി
1340190
Wednesday, October 4, 2023 7:40 AM IST
പെരിന്തൽമണ്ണ: "സ്വച്ഛതാ ഹി സേവ'യുടെ ഭാഗമായി വൃത്തിയാക്കാം ഒറ്റ ദിവസം ഒരൊറ്റ മണിക്കൂർ എന്ന കാന്പയിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ വാർഡുകളിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. മുനിസിപ്പൽതല ഉദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു.
വൈസ് ചെയർമാൻ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ഷാൻസി, അന്പിളി മനോജ്, കൗണ്‍സിലർമാരായ സന്തോഷ്കുമാർ, അജിത, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ജെഎച്ച്ഐമാരായ രാജീവൻ, വിനോദ്, ദീനു, മുനീർ, യംഗ് പ്രഫഷണൽ നിർമൽ എന്നിവർ പങ്കെടുത്തു.
ഗാന്ധി ജയന്തിദിനത്തിൽ ആരംഭിച്ച് പത്തുദിവസമാണ് ശുചീകരണം നഗരസഭയുടെ വിവിധയിടങ്ങളിൽ നടക്കുക. വാർഡ് കൗണ്‍സിലർമാരുടെയും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ക്ലബ് പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ പരിസരമുൾപ്പെടെ നഗരസഭയിലെ 44 സ്ഥലങ്ങൾ കാന്പയിന്റെ ഭാഗമായി ശുചീകരിച്ചു.