കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് പ്രകടനം
1340189
Wednesday, October 4, 2023 7:39 AM IST
മഞ്ചേരി: ക്ഷേത്ര വഴിപാട് ഫണ്ട് തിരിമറി ആരോപണം നേരിടുന്ന മഞ്ചേരി നഗരസഭ 49-ാം വാർഡ് കൗണ്‍സിലറും സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ പി.വിശ്വനാഥൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മഞ്ചേരിയിൽ പ്രകടനം നടത്തി. കൗണ്‍സിലർ യോഗത്തിനെത്തിയാൽ തടയാനായിരുന്നു യുഡിവൈഎഫ് തീരുമാനം.
എന്നാൽ ആരോപണ വിധേയനായ കൗണ്‍സിലർ ഇന്നലെ കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്തില്ല. നഗരസഭാ കവാടത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർ കൗണ്‍സിൽ യോഗം തുടങ്ങിയതിന് ശേഷം പ്രകടനവുമായി നഗരംചുറ്റി. വി.എം. സജറുദീൻ മൊയ്തു, ഇ.കെ അൻഷിദ്, യാഷിഖ് മേച്ചേരി, ബാവ കൊടക്കാടൻ, ഹനീഫ താണിപ്പാറ, ഷബീർ കുരിക്കൾ, ഷിഹാബ് പയ്യനാട്, സാദിഖ് കൂളമടത്തിൽ, ഫൈസൽ പാലായി, ഹംസ പുല്ലഞ്ചേരി, കൃഷ്ണദാസ് വടക്കെയിൽ, ഷൈജൽ ഏരിക്കുന്നൻ, റംഷീദ് മേലാക്കം, ഷാൻ കൊടവണ്ടി, ഹനീഫ ചാടിക്കല്ല് എന്നിവർ നേതൃത്വം നൽകി.