കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
1340188
Wednesday, October 4, 2023 7:39 AM IST
മഞ്ചേരി: തുറക്കൽ ബാപ്പുട്ടി ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബൈപ്പാസിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പാന്പിനു എതിർവശത്തുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.
പെട്രോൾ പന്പിൽ നിന്നു റോഡിലേക്ക് കയറിയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഡോറിന്റെ ചില്ല് തകർത്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കാറിന്റെ മുൻഭാഗം തകർന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.