ഐഎൻടിയുസി സമ്മേളനവും ആര്യാടൻ അനുസ്മരണവും
1340187
Wednesday, October 4, 2023 7:39 AM IST
പുലാമന്തോൾ: ഐഎൻടിയുസി പുലാമന്തോൾ മണ്ഡലം സമ്മേളനവും ആര്യാടൻ മുഹമ്മദ് അനുസ്മരണവും വ്യാപാര ഭവനിൽ നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പച്ചീരി സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സക്കീർ അധ്യക്ഷത വഹിച്ചു.
സി. സേതുമാധവൻ ആര്യാടൻ അനുസ്മരണം നടത്തി. ഡിസിസി അംഗം പാലൂർ ഉണ്ണികൃഷ്ണ പണിക്കർ, യുഡിഎഫ് മണ്ഡലം ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, കെ.ടി. നാരായണൻകുട്ടി, പ്രവാസി കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ്കുട്ടി, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ശ്രീധരൻ, മഹിള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബൈദ, ഹമീദ് കട്ടുപ്പാറ, ഇ.പി. ശിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.