കർഷക കോണ്ഗ്രസ് ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്തി
1340186
Wednesday, October 4, 2023 7:39 AM IST
നിലന്പൂർ: കർഷക കോണ്ഗ്രസ് നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റി ഡിഎഫ്ഒ ഓഫീസിലേക്കു മാർച്ച് നടത്തി. കർഷകരുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തുക, മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക, കാർഷിക വിളകൾക്ക് ന്യായമായ വില ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. മാർച്ച് ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
മാർച്ച് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയാണ് ഉദ്ഘാടനം ചെയ്തത്. നിയോജക മണ്ഡലം പ്രസിഡന്റ് വിജയൻ നീലാന്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. രാജൻ, ജില്ലാ സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പാലോളി മെഹബൂബ്, വി.എ. കരീം, ഒ.ടി. ജെയിംസ്, എ. ഗോപിനാഥ്, സി.ടി. ഉമ്മർകോയ, പി.കെ. ഗോപകുമാർ, ആന്റണി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.