കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ തെരഞ്ഞെടുപ്പ് സമ്മേളനം നടത്തി
1340184
Wednesday, October 4, 2023 7:39 AM IST
മഞ്ചേരി: കേരള യൂത്ത് ഫ്രണ്ട് -എം മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് സമ്മേളനം മഞ്ചേരി വ്യാപാരി ഭവനിൽ നടത്തി. കേരള യൂത്ത് ഫ്രണ്ടിന്റെ ചുമതയുള്ള കേരള കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രാക്കോ കേബിൾ കന്പനി ലിമിറ്റഡ് ചെയമാനുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോണി പുല്ലാന്താനി മുഖ്യവരണാധികാരിയായി അധ്യക്ഷത വഹിച്ചു.
കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്) സിറിയക് ചാഴിക്കാടൻ, ജില്ലയുടെ ചുമതയുള്ള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ശരത് ജോസ്, കേരള കോണ്ഗ്രസ് -എം ജില്ലാ സെക്രട്ടറി കെ.കെ. നാസർഖാൻ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുനഃസംഘടനയിൽ എഡ്വിൻ തോമസിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിജു ഏബ്രഹാം, വൈസ് പ്രസിഡന്റുമാരായി ഹൃദ്ധിൻ ജോയി, അനിൽ പപ്പൻ, ജില്ലാ ട്രഷററായി നിസാർ മാനുവിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തേജസ് മാത്യുകറുകയിൽ, ഷാനവാസ് ബാബു, മനു ആന്റണി, മുകേഷ് വടക്കുമുറി, ഇ. അഞ്ജു എന്നിവരെയും തെരഞ്ഞെടുത്തു.
കേരള കോണ്ഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജയ്സണ് തോമസ്, കേരള കോണ്ഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജ് കെ. ചാക്കോ, കേരള കോണ്ഗ്രസ് -എം നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എ തോമസ്, യൂത്ത് ഫ്രണ്ട് -എം നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ലിജോ മാത്യു, യൂത്ത് ഫ്രണ്ട്-എം തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു ചാക്കോ, യൂത്ത് ഫ്രണ്ട് -എം മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി. കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് എഡ്വിൻ തോമസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്) സിജു ഏബ്രഹാം നന്ദിയും പറഞ്ഞു.