ലഖിംപുർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന്
1340183
Wednesday, October 4, 2023 7:39 AM IST
എടക്കര: ലഖിംപുർ കർഷക കൂട്ടക്കുരുതിയുടെ ആസൂത്രകരായ കേന്ദ്രമന്ത്രി അജയ്മിശ്രയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കുക, മകൻ ആശിഷ്മിശ്രയെ തുറങ്കലിലടക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കർഷക സംഘം, സിഐടിയു, കെഎസ്കെടിയു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ എടക്കര ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.
കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുകുമാരൻ ധർണ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് പി. ഷെഹീർ അധ്യക്ഷനായിരുന്നു. സി. ബാലകൃഷ്ണൻ (കഐസ്കെടിയു), കർഷക സംഘം ഏരിയ സെക്രട്ടറി എ.ടി റെജി, ഏരിയ പ്രസിഡന്റ് വി.കെ. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.