കരുവാരകുണ്ട് പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരേ യുഡിഎഫ്
1340182
Wednesday, October 4, 2023 7:39 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. വസ്തു നികുതി വർധിപ്പിക്കാനുള്ള ഭരണ സമിതി നീക്കത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം വിഷയങ്ങൾക്കെതിരേയാണ് യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ ആറു വനിതകളും ഒരു എസ്.സി അംഗവും ഉൾപ്പെടെ ഏഴംഗങ്ങളാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളായുള്ളത്. ഇവരെ മുഖവിലക്കെടുക്കാതെയാണ് സിപിഎം ധിക്കാരപരമായ രീതിയിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ ദിവസം ബോർഡ് യോഗത്തിൽ വസ്തു നികുതി വർധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഉണ്ണീൻകുട്ടി, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ഹമീദ് ഹാജി, എം.കെ.മുഹമ്മദാലി, ഖാദർ വാലയിൽ, പി.എം.സബാദ്, എ.കെ.ഹംസ കുട്ടി, എം.ഫിയാസ്, യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി വി.നിസാം, വി.ഷൈലേഷ് ഖാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.