"തിരികെ സ്കൂളിലേക്ക്’ പ്രവേശനോത്സവം സംഘടിപ്പിച്ചു
1340181
Wednesday, October 4, 2023 7:39 AM IST
എടക്കര: പോത്തുകൽ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ "തിരികെ സ്കൂളിലേക്ക്’ പ്രവേശനോത്സവം സംഘടിപ്പിച്ചു. പോത്തുകല്ല് ടൗണിൽ നിന്നു ശിങ്കാരിമേളത്തോടെ ആരംഭിച്ച വിളംബര ജാഥ കാത്തോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സ്കൂളിലെത്തിയ കുടുംബശ്രീ അംഗങ്ങളെ പിടിഎയും സ്കൂൾ അധ്യാപകരും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്സണ് സിന്ധു അശോകൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ നാസർ, മുസ്തഫ പാക്കട, സലൂബ് ജലീൽ, മോൾസി പ്രസാദ്, ഷറഫുന്നിസ, കവിത, മിനി വെട്ടിക്കുഴ, റംലത്ത്, സിഡിഎസ് വൈസ് ചെയർപേഴ്സണ് ജംഷീന, സിഡിഎസ് അക്കൗണ്ടന്റ് റഹീന എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിനു പിടിഎ പ്രസിഡന്റ് മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ദിലീപ് സ്രാന്പിക്കൽ, അധ്യാപകരായ ഹരിലാൽ, ഫെമി, ജിൻസി തുടങ്ങിയവർ നേതൃത്വം നൽകി.