മൗലാന ആശുപത്രി മെഡിക്കൽ ക്യാന്പ് നടത്തി
1340180
Wednesday, October 4, 2023 7:39 AM IST
പെരിന്തൽമണ്ണ: ലോക വയോജന ദിനത്തോടനുബന്ധിച്ചു അങ്ങാടിപ്പുറം സാകേതം വൃദ്ധാശ്രമത്തിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാന്പ് നടത്തി. ഹോസ്പിറ്റലിലെ സീനിയർ ജനറൽ പ്രാക്ടീഷണർ ഡോ. ചേനത് അബ്ദുള്ള ക്യാന്പ് ഉദ്ഘാടനം ചെയ്തു.
പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു മരുന്നുകൾ നൽകി. മൗലാന നേത്രരോഗ വിഭാഗത്തിലെ ഒപ്റ്റോമെട്രിസ്റ്റിന്റെ നേതൃത്വത്തിൽ തിമിരം ബാധിച്ചു കാഴ്ച നഷ്ടപ്പെട്ടവർക്കു ചികിത്സ ലഭ്യമാക്കും. ക്യാന്പിൽ വയോധികരായ 25 പേർ പങ്കെടുത്തു. മൗലാന ഫാർമസി വിഭാഗത്തിന്റെ സൗജന്യ മരുന്നുവിതരണവും ഉണ്ടായിരുന്നു. മൗലാന ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗത്തിലെ പ്രകാശ്, നൗഫൽ തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നൽകി.