ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ്: മലപ്പുറം കേന്ദ്രീയ വിദ്യാലയം ജേതാക്കൾ
1338166
Monday, September 25, 2023 1:48 AM IST
മഞ്ചേരി: മഞ്ചേരി കോസ്മോ പൊളീറ്റൻ ക്ലബിൽ മൂന്നു ദിവസങ്ങളിലായി നടന്ന 43-ാമത് മലപ്പുറം ജില്ലാ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ 82 പോയിന്റ് നേടി ഓവറോൾ ട്രോഫി മലപ്പുറം കേന്ദ്രീയ വിദ്യാലയം സ്വന്തമാക്കി.
മെൻ സിംഗിൾസിൽ ഗൗതം എസ്. കുമാർ (കോസ്മോ പൊളീറ്റൻ ക്ലബ്) ഒന്നാം സ്ഥാനവും, നസീം ജാവേദ് (ഐകെടിഎച്ച്എസ്എസ്)രണ്ടാം സ്ഥാനവും നേടി. വനിതാവിഭാഗത്തിൽ മീനുഷെറി (സ്പോർട്സ് പ്രമോഷൻ അക്കാഡമി) ഒന്നും ആർദ്ര ജോസഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യൂത്ത് ബോയ്സിൽ സി. അഭിനന്ദ് (കേന്ദ്രീയ വിദ്യാലയം) ഒന്നാം സ്ഥാനം നേടി. യൂത്ത് ഗേൾസിൽ ഒലീവിയ ടി. സേവ്യർ (കേന്ദ്രീയ വിദ്യാലയം), ജൂണിയർ ബോയ്സ്- സി. അഭിനന്ദ് (കേന്ദ്രീയ വിദ്യാലയം), ജൂണിയർ ഗേൾസ്- ആർദ്ര സുരേഷ് (ജിജിഎച്ച്എസ്എസ്) എന്നിവർ ഒന്നാം സ്ഥാനം നേടി. മെൻ ടീം ചാന്പ്യൻഷിപ്പ് കോസ്മോ ക്ലബ് മഞ്ചേരിയും വുമണ് ടീം ചാന്പ്യൻഷിപ്പ് കേന്ദ്രീയ വിദ്യാലയം മലപ്പുറവും കരസ്ഥമാക്കി. വെറ്ററൻസ് വിഭാഗത്തിൽ എസ്. കീർത്തി (തൃക്കാവ് ടി.ടി.ക്ലബ്) ഒന്നാം സ്ഥാനം നേടി.
സമാപന ചടങ്ങിൽ വിശിഷ്ടാതിഥി മഞ്ചേരി കോസ്മോ പൊളീറ്റൻ ക്ലബ് പ്രസിഡന്റ് ഖാലിദ് പുതുശേരി വിജയികൾക്ക് സമ്മാനദാനം നൽകി. അസോസിയേഷൻ വൈസ്പ്രസിഡന്റ് അശോക പിഷാരടി അധ്യക്ഷനായിരുന്നു. അസോസിയേഷൻ സെക്രട്ടറി, അസോസിയേഷൻ ട്രഷറർ വി.ടി മനോജ് എന്നിവർ പ്രസംഗിച്ചു.