കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികളായി
1338164
Monday, September 25, 2023 1:48 AM IST
കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് എത്തുന്ന പഴയങ്ങാടി - ബ്ലോക്ക് ഓഫീസ് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇതിനായി റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾ തുടങ്ങി. 44 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ അനുവദിച്ചത് 36 കോടി രൂപയാണ്.
പ്രവൃത്തി ഏറ്റെടുത്ത ഇൻകെലിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി റോഡ് അളന്നു ആവശ്യമായി വരുന്ന സ്ഥലം മാർക്ക് ചെയ്തു. റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന നടപടിക്ക് ടി.വി. ഇബ്രാഹിം എംഎൽഎ, നഗരസഭാ ചെയർപേഴ്സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്റാബി, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ, എം. മൊയ്തീൻ അലി, മിനി മോൾ, റംല കൊടവണ്ടി, കൗണ്‍സിലർ സാലിഹ് കുന്നുമ്മൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി.എ. ലത്തീഫ്, ചേറങ്ങാടൻ ഷംസു, അബ്ദുറഹിമാൻ എന്ന ഇണ്ണി, ഇൻകെൽ ഉദ്യോഗസ്ഥരായ സീനിയർ പ്രൊജക്ട് ഡയറക്ടർ ജാഫർഖാൻ, പ്രൊജക്ട് ഡയറക്ടർ ഷാനിത, മാനേജർ കൃഷ്ണരാജ്, താലൂക്ക് ആശുപത്രി ഡോക്ടർ ബാബു, അബ്ദു റഊഫ് തുടങ്ങിയവർ പങ്കെടുത്തു.