യുവാവ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ
1338041
Sunday, September 24, 2023 11:40 PM IST
എടപ്പാൾ: വട്ടംകുളം സ്വദേശിയായായ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വട്ടംകുളം ചോലക്കുന്നിൽ താമസിക്കുന്ന തേരത്ത് വളപ്പിൽ ശങ്കരന്റെ മകൻ സന്ദീപി(30) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സന്ദീപ് രാവിലെ എണീക്കാതെ വന്നതോടെ വീട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനായ സന്ദീപ് വർഷങ്ങളായി ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. എടപ്പാൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.