പാരന്റോത്സവം സംഘടിപ്പിച്ചു
1337951
Sunday, September 24, 2023 12:49 AM IST
തുവൂർ: സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാരന്റോത്സവം എന്ന പേരിൽ രക്ഷിതാക്കളുടെ കലാപരിപാടികൾ നടത്തി. ദിലീപ് തുവൂരിന്റെ ഗാനമേളയും സജീവൻ നാഗത്താൻ വെള്ളിയുടെ മിമിക്രിയും അരങ്ങേറി.
കലോത്സവം ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡന്റ് പി.എ.മജീദ് അധ്യക്ഷത വഹിച്ചു. ആദ്യ എസ്എസ്എൽസി ബാച്ച് ടോപ്പർ പ്രദീപ്കുമാർ മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ എസ്.നൗഷാദ്, പ്രധാനാധ്യാപകൻ കെ.വി.ഷൗക്കത്തലി, എസ്എംസി ചെയർമാൻ വർണം സുകുമാരൻ, അലുംനി അസോസിയേഷൻ പ്രസിഡന്റ് ജയരാജ്, അസ്ലം തുവൂർ, കെ.കോയ, പി.അബ്ദുൾ മജീദ്, വി.ടി.സന്തോഷ്കുമാർ, എംപിടിഎ പ്രസിഡന്റ് റസീന എന്നിവർ പ്രസംഗിച്ചു.