ഡോ. അബ്ദുൾ റഹൂഫിന് അവാർഡ് നൽകി
1337670
Saturday, September 23, 2023 12:59 AM IST
മലപ്പുറം: ആയോധനകലയിലെ മികച്ച സംഭാവനകളെ മുൻനിർത്തി കുങ്ഫു ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൾ റഹൂഫിനെ ബാങ്കോക്കിൽ നടന്ന ചടങ്ങിൽ വേൾഡ് മീറ്റ് ഇന്റർനാഷണൽ അവാർഡ് നൽകി ആദരിച്ചു.
ഇന്തോനേഷ്യൻ രാജാവ് സനി വിജയ നട്ടകുസുമയിൽ നിന്നാണ് റഹൂഫ് അവാർഡ് സ്വീകരിച്ചത്. വേൾഡ് മീറ്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടോണി ലിയോണ്‍ ടെയ്ലർ (യുഎസ്എ), ഡയറക്ടർ എം.എ. അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുറ്റിപ്പുറം സ്വദേശിയാണ് ഡോ. അബ്ദുൾ റഹൂഫ്.