ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് ആരംഭിച്ചു
1337666
Saturday, September 23, 2023 12:57 AM IST
മഞ്ചേരി: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ഈ വർഷത്തെ ജില്ലാ ടേബിൾടെന്നീസ് ചാന്പ്യൻഷിപ്പ് മഞ്ചേരി കോസ്മോപൊളീറ്റൻ ക്ലബ് ടേബിൾ ടെന്നീസ് ഹാളിൽ ആരംഭിച്ചു.
സംസ്ഥാന ജൂഡോ അസോസിയേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് അശോക പിഷാരടി അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ടി. മനോജ്, അസോസിയേഷൻ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.
ആദ്യദിനത്തിൽ സ്കൂൾസ് വിഭാഗത്തിൽ അണ്ടർ14 ബോയ്സ് -ഗേൾസ്: കേന്ദ്രീയ വിദ്യാലയം മലപ്പുറം, അണ്ടർ17 ബോയ്സ്- ഗേൾസ്: കേന്ദ്രീയ വിദ്യാലയം മലപ്പുറം, അണ്ടർ19 ബോയ്സ്: ഐകെടിഎച്ച്എസ്എസ് ചെറുകുളന്പ്, ഗേൾസ്: പിപിഎംഎച്ച്എസ്എസ് കൊട്ടുകരയും വിജയികളായി.
വ്യക്തിഗത ഇനത്തിൽ അണ്ടർ11 ബോയ്സ്: ആദിദേവ്, എംഇഎസ് തിരൂർ. അണ്ടർ11 ഗേൾസ്: ഫരിസ്ത, കേന്ദ്രീയ വിദ്യാലയം മലപ്പുറം, അണ്ടർ 13 ബോയ്സ്: എ. ആദിത്യൻ, ചിൻമയ വിദ്യാലയ. അണ്ടർ 15 ബോയ്സ്: അഭിനന്ദ്, കേന്ദ്രീയ വിദ്യാലയം മലപ്പുറം, ഗേൾസ്: ഹൃദുനന്ദ, കേന്ദ്രീയ വിദ്യാലയം മലപ്പുറം എന്നിവർ വിജയികളായി. ഡബിൾസ് വിഭാഗം മത്സരങ്ങൾ ഇന്നു നടക്കും. ചാന്പ്യൻഷിപ്പ് നാളെ സമാപിക്കും.