ബധിര വാരാചരണം: നിലന്പൂരിൽ റാലി നടത്തി
1337665
Saturday, September 23, 2023 12:57 AM IST
നിലന്പൂർ: അന്തർദേശീയ ബധിര വാരാചരണത്തോടനുബന്ധിച്ച് നിലന്പൂരിലെ ഫിനിക്സ് അസോസിയേഷൻ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ റാലി നടത്തി.
നിലന്പൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലി ചന്തക്കുന്നിൽ സമാപിച്ചു. ബോധവത്കരണ റാലിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.
ഫിനിക്സ് അസോസിയേഷൻ പ്രസിഡന്റ് ഹാരിസ് കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാസിം, ഫൈസൽ കരുവാരകുണ്ട് എന്നിവർ പ്രസംഗിച്ചു. അൻജിത ആംഗ്യഭാഷ വിവർത്തനം ചെയ്തു.